Homepage Featured News World

ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി​ അമേ​രി​ക്ക​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി​യെ അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശ് കാ​ര​ഞ്ചെ​ടു സ്വ​ദേ​ശി​നി​ രാ​ജ്യ​ല​ക്ഷ്മി യാ​ർ​ല​ഗ​ദ്ദ(23)യാണ് മ​രി​ച്ച​ത്. ടെ​ക്സ​സി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ് രാ​ജ്യ​ല​ക്ഷ്മി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ടെ​ക്സ​സ് എ&​എം യൂ​ണി​വേ​ഴ്സി​റ്റി-​കോ​ർ​പ്പ​സ് ക്രി​സ്റ്റി​യി​ൽ നി​ന്ന് അ​ടു​ത്തി​ടെ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ യുവതി ജോലി അന്വേഷണത്തിലായിരുന്നു.

ദിവസങ്ങളായി രാ​ജ്യ​ല​ക്ഷ്മി​ക്ക് ക​ടു​ത്ത ചു​മ​യും നെ​ഞ്ച് വേ​ദ​ന​യു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു ചൈ​ത​ന്യ വൈ​വി​കെ പ്രതികരിക്കുന്നത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താൻ കഴിയുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Related Posts