മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര ഗുരുതരാവസ്ഥയിൽ. ആരോഗ്യനില മോശമായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90 വയസ്സിനടുത്ത് പ്രയമുള്ള ഇദ്ദേഹം ഏപ്രിലില്‍ നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയക്കും വിധേയനായിരുന്നു.
1960-ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെ ധര്‍മേന്ദ്ര അരങ്ങേറ്റം കുറിച്ചു. , ഹിന്ദി ഭാഷാ ചിത്രമാണ് ദിൽ ഭി തേരാ ഹം ഭീ തേരെ, കൻവർ കലാ മന്ദിറിന് വേണ്ടി ബിഹാരി മസന്ദ് നിർമ്മിച്ച് അർജുൻ ഹിംഗോറാണി സംവിധാനം ചെയ്തു. ബൽരാജ് സാഹ്നി, ധർമേന്ദ്ര, കുങ്കം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
അറുപതുകളില്‍ ‘അന്‍പഥ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവന്‍ ഝൂം കെ’ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടായിരുന്നു ധർമേന്ദ്രയുടെ കരിയർ തുടങ്ങിയത്. ഷോലെ’, ‘ധരം വീര്‍’, ‘ചുപ്കെ ചുപ്കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേള്‍’ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം നായക വേഷങ്ങളിൽ പ്രേക്ഷകർക്കുമുന്നിലെത്തി.
ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച ‘തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ’ എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത്. റിലീസിന് ഒരുങ്ങുന്ന അദ്ദേഹം അഭിനയിച്ച ചിത്രം ഡിസംബര്‍ 25-ന് പുറത്തിറങ്ങും. അമിതാഭ് ബച്ചന്റെ ചെറുമകന് അഗസ്ത്യ നന്ദ നായകനാവുന്ന ‘ഇക്കിസ്’ ആണ് റിലീസിനൊരുങ്ങുന്നത്.
















