Kerala Lead News News

വീണ്ടും ചികിത്സ പിഴവ്; എസ്എറ്റി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണം. ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചതോടെയാണ് ബന്ധുക്കൾ ആരോപണവുമായി രം​ഗത്തെത്തിയത്. കരിക്കകം സ്വദേശിനിയായ ശിവപ്രിയ (വയസ്‌ 22)യാണ് മരിച്ചത്.

നവംബർ 22ന് ആശുപത്രിയിൽ പ്രസവത്തിനെത്തിയ ശിവപ്രിയയെ 25ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ പനി ബാധിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചു. അവസ്ഥ വഷളായതിനെ തുടർന്ന് ശിവപ്രിയയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ ബ്ലഡ് കൾച്ചർ പരിശോധനയിൽ ഇൻഫക്ഷൻ സ്ഥിരീകരിച്ചു. വെന്റിലേറ്റർ പിന്തുണയിൽ ചികിത്സയിലിരിക്കെ അല്പസമയം മുൻപ് ശിവപ്രിയ മരിച്ചു. ഇൻഫക്ഷൻ ആശുപത്രിയിൽ നിന്നാണ് പകർന്നത് എന്നാരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്.

Related Posts