Homepage Featured Kerala News

വീണ്ടും താഴേക്ക്; സ്വർണ്ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറ‍ഞ്ഞു. ഇന്നലെ വൈകിട്ട് 89,880 രൂപയായി കൂടിയ സ്വർണ്ണവിലയാണ് ഇന്ന് 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് വിപണിയിൽ ഒരു പവന് 89,480 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 11,185 രൂപയാണ് വില. ഇന്നലെ രാവിലെ 89,400 രൂപയായി കുറഞ്ഞ വിലയാണ് വൈകുന്നേരമായപ്പോൾ കൂടിയത്.

വിപണിയിൽ ഇനി സ്വർണ്ണവില കുറയുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ഇന്നത്തെ വിലക്കുറവ് സാധാരണക്കാർക്ക് ആശ്വാസമാണെങ്കിലും വിലയിൽ ഒരേ ​ദിവസം തന്നെ ഉണ്ടാക്കുന്ന ചാഞ്ചാട്ടം ആശങ്കയുയർത്തുന്നുണ്ട്. ഒക്ടോബർ 20ന് ശേഷം വിപണിയിൽ സ്വർണ്ണവില കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇടയ്ക്ക് വില കൂടുന്നുണ്ടെങ്കിലും നേരിയ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

Related Posts