Features Lead News News

ഇവനെ എങ്ങനെയെങ്കിലും തീർക്കണം എന്ന മാനസികാവസ്ഥ…പിണറായി വിജയൻ പിന്തുടരുന്ന സംഘപരിവാർ ധാർഷ്ട്യം…സന്ദീപ് ജി വാര്യർ മനസ് തുറക്കുന്നു

പണത്തിനു വേണ്ടി പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കുകയാണ് പിഎം ശ്രി പദ്ധതിയിലൂടെ സർക്കാർ ചെയ്യുന്നത്

ഭൂതകാലത്തിലെ സംഘപരിവാർ നരേറ്റിവുകളെ പോസ്റ്റ്മാർട്ടം ചെയ്യേണ്ട ആവശ്യമുണ്ടോ

നിക്കെതിരെ ബിജെപിക്കാരൻ ട്രോള് ഉണ്ടാകുമ്പോൾ അയാളുടെ മനസ്സിൽ അത്യധികമായ വിഷമവും സങ്കടവും ഒക്കെയാണ് .കാരണം അവരുടെ മുഖമായി നിന്ന ഒരാൾ, അവരുടെ പാർട്ടിയിലെ ടോപ് 5 ൽ നിന്നിരുന്ന ഒരാൾ പുറത്തുപോകുമ്പോൾ ഉണ്ടാകുന്ന രോഷമാണ് ട്രോളുകളിൽ നിന്നും ഞാൻ മനസിലാക്കിയത്. ഇവനെ എങ്ങനെയെങ്കിലും തീർക്കണം എന്ന മാനസികാവസ്ഥ. വർഷങ്ങളോളം വിശ്വസിച്ചിരുന്ന ബിജെപി എന്ന പ്രസ്ഥാനത്തിൽ നിന്നും ജീവനും കൊണ്ട് രക്ഷപെട്ട സാഹചര്യം രജനീഷ് വി ആറിനോട് യെസ് 27 ചാനലിലൂടെ വ്യക്തമാക്കുകയാണ് സന്ദീപ് ജി വാര്യർ.

എന്നെ നശിപ്പിക്കണം എന്ന് ആ സംഘടനയിലുണ്ടായ തീരുമാനത്തിൽ നിന്നുമാണ് കൊല്ലത്തെ കൗൺസിലർ കോകിലയുടെ മരണത്തിൽ എന്റെ പേര് വലിച്ചിഴക്കപ്പെടുന്നത്. ആ സംഘടനയോടുള്ള ഭയം കൊണ്ടാവാം കോകിലയുടെ ‘അമ്മ പോലും ഒരു വാക്ക് എനിക്ക് വേണ്ടി പറഞ്ഞില്ല.

അതുവരെ നിലനിന്നിരുന്ന സംഘപരിവാറിന്റെ ഐഡിയോളോജിയെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് കോൺഗ്രസിന്റെ ഭാഗമായി മാറിയിട്ടുള്ളത്. ആ ഭൂതകാലത്തിലെ സംഘപരിവാർ നരേറ്റിവുകളെ പോസ്റ്റ്മാർട്ടം ചെയ്യേണ്ട ആവശ്യമുണ്ടോ. അങ്ങനെയെങ്കിൽ ടോം വടക്കനെ പോലുള്ളവർ മോദിക്കെതിരെ പറഞ്ഞ കാര്യങ്ങൾ നാഷണൽ ആർകൈവ്സിൽ ഇപ്പോഴും ഉണ്ടാകുമല്ലോ

നെഹ്രുവിനെ മാത്രം പഠിച്ചാൽ പോരാ സവർക്കറുടെ ത്യാഗവും കുട്ടികൾ പേടിക്കണം എന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചു പ്രതികരണം ചോദിച്ചപ്പോൾ പൊട്ടാസ്യം സയനേഡിനെക്കുറിച്ചും സൾഫ്യൂരിക് ആസിഡിനെക്കുറിച്ചും പഠിപ്പിക്കേണ്ടെന്നു പറയാൻ പറ്റില്ലാലോ എന്നാണ് സന്ദീപ് വാര്യരുടെ മറുപടി.

ഇങ്ങനെ അഹങ്കാരത്തോടു കൂടി ഒരു ബിജെപി നേതാവിന് കേരളത്തിൽ സംസാരിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തത് പിണറായി വിജയന്റെ ഇടതുപക്ഷ സർക്കാരാണെന്നും സന്ദീപ് മറുപടിയിൽ വ്യക്തമാക്കി. പിണറായി വിജയൻ പിന്തുടരുന്ന സംഘപരിവാർ ധാർഷ്ട്യമാണ് ഇത്തരത്തിൽ ഒരു ബിജെപിക്കാരനെ, ഞങ്ങളിതൊക്കെ ചെയ്യും എന്ന് വെല്ലുവിളിക്കാൻ കേരളത്തിൽ പ്രാപ്തനാക്കുന്നത്. ഇത് അപകടമാണ്.

പണത്തിനു വേണ്ടി പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കുകയാണ് പിഎം ശ്രി പദ്ധതിയിലൂടെ സർക്കാർ ചെയ്യുന്നത്. ശരിക്കും ഞങ്ങൾക്ക് പണം മതി. ഞങ്ങൾ ആർ എസ് എസ് വിരുദ്ധത ഉപേക്ഷിക്കുകയാണെന്നു പറഞ്ഞാൽ പോരെ എന്നാണ് സന്ദീപ് ചോദിക്കുന്നത്.

അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണുന്നതിനായി ലിങ്ക് സന്ദർശിക്കുക.

Related Posts