ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കാലാവധി നീട്ടി കൊടുക്കാനുള്ള നീക്കമെന്ന് സണ്ണി ജോസഫ് എംഎൽഎ.
കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ല.നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നില്ല.അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നെങ്കിൽ ഇത് തെളിയിക്കപ്പെടാത്ത കേസായി ഒതുങ്ങുമായിരുന്നു.
തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്. ഈ കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയുമില്ല.സർക്കാരിന്റെത് ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ്.
കാലാവധി നീട്ടി നിൽക്കുന്നതിന് പകരം ബോർഡ് പിരിച്ചുവിട്ടു കുറ്റക്കാരെ അറസ്റ്റ് ചെയ്തു തെളിവുകൾ ശേഖരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
















