ഷാർജ: യുഎഇയിലെ ഷാർജ, ഫുജൈറ എമിറേറ്റുകളിൽ ഭൂചലനം. ഷാർജ നഗരമധ്യത്തിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയും ഫുജൈറയിലെ അൽ റാഷിദിയ മേഖലയിലും റാസ് അൽ ഖൈമയുടെ ചില ഭാഗങ്ങളിലും രണ്ട് -മൂന്ന് സെക്കൻഡ് നേരത്തേക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി ഇവിടങ്ങളിൽ താമസിക്കുന്നവർ അറിയിച്ചു. റിക്റ്റർ സ്കെയിലിൽ 4.6 രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎഇയിലെ നാഷണൽ സെന്‍റർ ഓഫ് മെറ്ററോളജി (NCM) അറിയിച്ചു.
യുഎഇയിൽ ഭൂചലനം ; റിക്ടർ സ്കെയിൽ 4.6 തീവ്രത രേഖപ്പെടുത്തി
















