ഡൽഹി: സുപ്രീംകോടതിയുടെ ക്ലീൻ ചിറ്റിനു പിന്നാലെ അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടിയിലും അംഗീകരിക്കപ്പെട്ട് റിലയൻസിന്റെ വൻതാര പ്രൊജക്ടുകൾ. പറയുന്നു, വൻതാരയും അതുമായി ബന്ധപ്പെട്ട രണ്ടു സ്ഥാപനങ്ങളെയും കുറിച്ച് മികച്ച അഭിപ്രായമാണ് CITES-ന്റെ അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഗുജറാത്തിലെ ജാം നഗറിൽ സ്ഥിതിചെയ്യുന്ന വൻതാര പ്രോജക്റ്റിുമായി ബന്ധപ്പെട്ട ‘ഗ്രീൻ സൂവോജിക്കൽ റെസ്ക്യൂ ആൻഡ് റിക്കവറി സെന്റർ’ (GZRRC), ‘രാധാകൃഷ്ണ ടെംപിള്‍ എലിഫന്റ് വെൽഫെയർ ട്രസ്റ്റ്’ (RKTEWT) എന്നീ രണ്ട് സ്ഥാപനങ്ങൾ അത്യുന്നത നിലവാരത്തിൽ പ്രവർത്തിച്ചുവരികയാണെന്നും ഇവിടെയുള്ള മൃഗങ്ങൾക്ക് വൈദ്യപരിപാലനം, മികച്ച സൗകര്യങ്ങൾ എന്നിവ ലഭ്യമാണെന്നും അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടിയുടെ റിപ്പോർട്ടിൽ പറയുന്നു. വന്യജീവി സംരക്ഷണത്തിനും പുനരധിവാസത്തിനുമായി ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ആരംഭിച്ച പദ്ധതിയാണ് വൻതാര. ലോകമെമ്പാടുമുള്ള വന്യജീവികളും പക്ഷികളുമായ അപൂർവ ഇനങ്ങളുടെ അനധികൃത വിൽപ്പനയെ നിരീക്ഷിക്കുന്നതാണ് ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി’ (CITES*).
എല്ലാ മൃഗങ്ങളുടെയും ഇറക്കുമതി CITES എക്സ്പോർട്ട് അല്ലെങ്കിൽ റീ-എക്സ്പോർട്ട് പെർമിറ്റുകളുടെ അടിസ്ഥാനത്തിലാണ് വൻതാര നടത്തിയിരിക്കുന്നതെന്നും പെർമിറ്റ് ഇല്ലാതെ ഒരു മൃഗത്തെയും ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടത്തി. കൂടാതെ, വാണിജ്യാവശ്യത്തിനായി മൃഗങ്ങളുടെ ഇറക്കുമതി അല്ലെങ്കിൽ വിൽപ്പന നടന്നെന്ന യാതൊരു തെളിവും കണ്ടെത്തിയിട്ടുമില്ല.
അതേസമയം മൃഗചികിത്സാ രംഗത്ത് വൻതാര നിരവധി പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അവരുടെ അനുഭവങ്ങൾ ശാസ്ത്ര സമൂഹവുമായി പങ്കുവെക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഭാരതത്തിന്റെ വന്യജീവി സംരക്ഷണവും അതിന്റെ നിയമപരമായ നിയന്ത്രണ സംവിധാനങ്ങളും അന്തർദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്നതിനായി വൻതാര മൃഗസംരക്ഷണ രംഗത്ത് ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
*(CITES-The Convention on International Trade in Endangered Species of Wild Fauna and Flora)
















