കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. വിപണിയിൽ പവന് 120 രൂപ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 90,320 രൂപയായി. ഒരു ഗ്രാമിന് 15 രൂപയും കൂടി. ഇന്ന് 11,290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ട വില.
ദീപാവലിക്ക് മുൻപായി വിപണിയിൽ സ്വർണ്ണവില കുതിച്ചുയരുകയായിരുന്നു. എന്നാൽ ദീപാവലിക്ക് ശേഷം വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.ഒക്ടോബർ 28നാണ് സ്വർണവില ആദ്യമായി 90,000ൽ താഴെയെത്തിയത്. എന്നാൽ വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 90,000 കടന്നു. കഴിഞ്ഞ പത്തുദിവസത്തിനിടയിൽ സ്വർണ്ണവിലയിൽ പവന് വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 9000 രൂപയായി കുറഞ്ഞ ശേഷം ഒക്ടോബർ 30 മുതൽ സ്വർണ്ണവില വീണ്ടും കൂടാൻ തുടങ്ങി.
















