Homepage Featured India News

ആദ്യ ലോകകിരീടവുമായി ഇന്ത്യയുടെ പെൺപുലികൾ; ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 52 റൺസിന്

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ആദ്യ കിരീടവുമായി ചരിത്രം കുറിച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ച് ഇന്ത്യ ആദ്യ ലോകകിരീടം സ്വന്തമാക്കി. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 299 റൺസെന്ന വി‍യലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ 45.3 ഓവറിൽ 246 റൺസിന് എല്നാവരെയും പുറത്താക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ലോറ വോൾവാർഡ് 98 പന്തിൽ 101 റൺസ് എന്ന നിലയിൽ ഒറ്റക്ക് പ്രതിരോധിച്ചെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. അഞ്ചു വിക്കറ്റ് വീഴ്ത്തി ദീപ്തി ശർമയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

ഇതിനു മുൻപ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശക്തമായ തുടക്കമാണ് നേടിയത്. ഷെഫാലി വർമ (87), ദീപ്തി ശർമ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ മികച്ച ബാറ്റിംഗ് ഇന്ത്യയെ 298/7 എന്ന ഉറച്ച സ്‌കോറിലേക്ക് നയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കായി അയബോംഗ ഖാക മൂന്നു വിക്കറ്റ് നേടി. ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മികച്ച തുടക്കമാണ് മുന്നോട്ട് വെച്ചത് എന്നാൽ കിരീടം നേടാനായില്ല. വോൾവാർഡ് – ടസ്മിൻ ബ്രിറ്റ്‌സ് (23) സഖ്യം ഒന്നാം വിക്കറ്റിന് 51 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 10-ാം ഓവറിൽ ടസ്മിൻ അമൻജോത് കൗറിന്റെ നേരിട്ടുള്ള എററിൽ റണ്ണൗട്ടായി. പിന്നാലെ അന്നകെ ബോഷ് (0) ശ്രീചരണിയുടെ പന്തിൽ എൽബിഡബ്ല്യു ആയി. സുനെ ലുസ് (2), മരിസാനെ കാപ്പ് (4), സിനാലോ ജാഫ്ത (16) എന്നിവരെയും ദീപ്തി ശർമയും കൂട്ടരും പവില്യനിലേക്ക് മടക്കി അയച്ചു.

അഞ്ചു വിക്കറ്റുകൾക്ക് 148 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. വോൾവാർഡ് – അനെകെ ബോഷ് കൂട്ടുകെട്ട് 61 റൺസ് കൂടി ചേർത്തെങ്കിലും ദീപ്തിയുടെ പന്തിൽ ബോഷ് ബൗൾഡായതോടെ പ്രതീക്ഷകൾ തകർന്നു. കുറച്ച് നേരത്തിനകം വോൾവാർഡും പുറത്തായി. തുടർന്ന് ക്ലോ ട്രൈയോൺ (9), നതീൻ ഡി ക്ലാർക്ക് (18), അയബോംഗ ഖാക (1) എന്നിവരും പരാജയപ്പെട്ടു. മ്ലാബ പുറത്താകാതെ നില നിന്നുവെങ്കിലും ഇന്ത്യയുടെ ജയം അതിനകം തന്നെ ഉറപ്പായിരുന്നു.

Related Posts