Homepage Featured Kerala News

കേന്ദ്രം എസ്എസ്കെ ഫണ്ട് നൽകിയേക്കും; ആദ്യ ​ഗഡു 319 കോടി, നവംബർ പത്തിന് വിദ്യാഭ്യാസമന്ത്രി ഡൽഹിയിലേക്ക്

തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനത്തിനു നൽകാനുള്ള എസ്എസ്കെ ഫണ്ട് അനുവദിക്കാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആദ്യ ​ഗഡുവായ 319 കോടി അനുവദിച്ചേക്കുമെന്നാണ് സൂചന. കേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ് ആയിരുന്നുവെന്ന് മന്ത്രി പറയുന്നു. നവംബർ പത്തിന് വിദ്യാഭ്യാസമന്ത്രി ഡൽഹിയിലേക്ക് പോകുമെന്നും ചർച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

പിഎം ശ്രീയെപ്പറ്റി ചർച്ച ചെയ്യാനുള്ള സബ് കമ്മിറ്റിയുടെ ചെയര്‍മാനാണ് താനെന്നും അതിന്റെ യോഗം ചേര്‍ന്നതിന് ശേഷമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. നവംബർ പത്തിന് ഡല്‍ഹിയില്‍ നടക്കുന്ന തൊഴില്‍ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മന്ത്രി ശിവൻകുട്ടി ഡൽഹിയിലേക്കു പോകുന്നത്. പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വന്നതോടെ കേരളത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ട് കേന്ദ്രം തടയുമെന്ന വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു.

സിപിഐയുടെ കടുത്ത എതിര്‍പ്പിനെത്തുടർന്നായിരുന്നു സംസ്ഥാനം പിഎം ശ്രീ നടപ്പാക്കല്‍ മരവിപ്പിക്കിയത്. തുടർന്ന് ഇതേക്കുറിച്ച് കൂടുതൽ പഠിക്കാനായി സബ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. എന്നാൽ പിഎം ശ്രീ മരവിപ്പിച്ച കാര്യം സംസ്ഥാന സർക്കാര്‍ ഇതുവരെ ഔദ്യോഗികമായി കേന്ദ്രത്തെ അറിയിച്ചിട്ടില്ല.

Related Posts