കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് കടലിലിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം തിരയിൽപ്പെട്ടു. മൂന്നു പേരാണ് തിരയിൽപെട്ടത്. ഇവരിൽ രണ്ടു പേരെ സംഭവം നടന്നയുടനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കാണാതായ ഒരാൾക്കായി നടത്തിയ തിരച്ചിലിൽ മൂന്നാമത്തെയാളുടെ മൃതദേഹവും ലഭിച്ചിട്ടുണ്ട്. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. ബംഗലൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. എട്ടുപേരടങ്ങുന്ന വിനോദസഞ്ചാരി സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടത്. എട്ടുപേരും കടലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സാധാരണ ആളുകൾ ഇറങ്ങാത്ത ഭാഗത്തായിരുന്നു ഇവർ കുളിക്കാനിറങ്ങിയത്. ഇതാണ് അപകടത്തിനു കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
ആദ്യം വെള്ളത്തില്‍ ഇറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ടതോടെ, രക്ഷിക്കാനായി ഇറങ്ങിയതായിരുന്നു മറ്റു രണ്ടുപേരുമെന്നാണ് റിപ്പോര്‍ട്ട്. കർണാടക ബംഗളൂരുവിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ട് മുങ്ങി മരിച്ചത്.
















