Homepage Featured Kerala News

അതിദാരിദ്ര്യമുക്ത കേരളം; പ്രഖ്യാപനത്തില്‍ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നിന്ന് രാജ്യസഭാംഗവും നടനുമായ കമല്‍ഹാസനും നടന്‍ മോഹന്‍ലാലും പിൻമാറി. അതേസമയം, ചടങ്ങില്‍ നടന്‍ മമ്മൂട്ടി പങ്കെടുക്കും. മമ്മൂട്ടിയെ മന്ത്രി വി. ശിവന്‍കുട്ടി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മൂവരുടേയും പേരുള്‍പ്പെടുത്തി ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യവും സര്‍ക്കാര്‍ നല്‍കിയിരുന്നു. പരിപാടിക്ക് തൊട്ടുമുമ്പാണ് ഇരുവരും എത്തില്ലെന്ന കാര്യം അറിയിച്ചത്.

അതിദരിദ്രരില്ലാത്ത കേരളത്തെക്കുറിച്ച് സംസാരിക്കാൻ മമ്മൂട്ടിയും തയ്യാറായില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മമ്മൂട്ടി തയ്യാറായിരുന്നില്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അദ്ദേഹം വാഹനത്തില്‍ കയറിപ്പോകുകയായിരുന്നു ചെയ്തത്.

Related Posts