Homepage Featured News World

പുടിന്റെ വീടിന് നേരെയുള്ള ഉക്രൈൻ ആക്രമണത്തിൽ അപലപിച്ച് മോദിയും രം​ഗത്ത്; സമാധാന ശ്രമങ്ങളെ സെലൻസ്കി തകർത്തോ?

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ വീട്ടിലേക്ക് യുക്രെയിൻ നടത്തിയ ആക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ​രം​ഗത്തെത്തിയതോടെ ഉക്രൈൻ കൂടുതൽ പ്രതിരോധത്തിലെന്ന് സൂചന. യുദ്ധമല്ല ഇരുപക്ഷത്തു നിന്നുമുള്ള നയതന്ത്ര ഇടപെലാണ് പോം വഴിയെന്നും മോദി ട്വിറ്ററിൽ കുറിച്ചാണ് ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി റഷ്യയുടെ സഖ്യരാഷ്ട്രമായി നിലകൊള്ളുന്ന ഇന്ത്യൻ പ്രധനമന്ത്രി രം​ഗത്തെത്തുന്നത്.

റഷ്യയുമായുള്ള സാമ്പത്തിക, സൈനിക സഹകരണം ഇന്ത്യ മെച്ചപ്പെടുത്തുമ്പോൾ തന്നെയാണ് റഷ്യൻ പ്രസിഡന്റിനെതിരായ അക്രമണത്തെ വിമർശിച്ച് മോദിയുടെ ട്വിറ്റും .ഇരു രാജ്യങ്ങളും സമാധാനത്തിലേക്ക് എത്താനുള്ള ഏക വിശ്വാസയോഗ്യമായ വഴി നയതന്ത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു.നിലവിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കാവുന്ന സംഭവവികാസങ്ങൾ ഉണ്ടാകുന്നത് ഏറെ ആശങ്കപ്പെടുത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

“റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റിന്റെ വസതിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ റിപ്പോർട്ടുകൾ ഏറെ ആശങ്കാജനകമാണ്. നിലവിൽ പുരോഗമിക്കുന്ന നയതന്ത്ര ശ്രമങ്ങളാണ് സംഘർഷങ്ങൾ അവസാനിപ്പിക്കുകയും സമാധാനം കൈവരിക്കാനുമുള്ള ഏറ്റവും പ്രായോഗികമായ വഴി. ഈ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുർബലപ്പെടുത്തുന്ന ഏതൊരു നടപടിയും ഒഴിവാക്കാനും ബന്ധപ്പെട്ട എല്ലാ പക്ഷങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നതായി മോദി കുറിച്ചു. സൈനികപരമായും വ്യാപാരപരമായും റഷ്യയുടെ സഖ്യമായി നിലകൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ വിഷയത്തിലുള്ള നിലപാട് അറിയിക്കൽ ഇതിനകം തന്നെ ലോകരാജ്യങ്ങൾ ഉറ്റ് നോക്കുകകയാണ്.

റഷ്യയിലെ നോവ്ഗൊറോഡിലുള്ള പുടിന്റെ ഔദ്യോഗിക വസതിയെ ഉക്രൈൻ ആക്രമിക്കാൻ ശ്രമിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗി ലാവ്രോവ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രതികരണം എത്തുന്നത്. ഉക്രൈന്റെ നീക്കം മോസ്കോയുടെ ചർച്ചകളോടുള്ള സമീപനത്തെ ബാധിക്കുമെന്ന് ലാവ്രോവ് മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം തകർത്ത ഇരുരാജ്യങ്ങൾക്കിടയിൽ സമാധാനത്തിനുള്ള ല നീക്കം നടത്തിയ ഡോണൾഡ് ട്രംപും വിഷയത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. ഈ കാര്യത്തെക്കുറിച്ച് പ്രസിഡന്റ് പുടിനിൽ നിന്നാണ് ഞാൻ അറിഞ്ഞത്. അതിനാൽ തന്നെ ഞാൻ വളരെ കോപത്തിലാണെന്നും എന്നും അദ്ദേഹം നിലപാട് അറിയിച്ചത്. എന്നാൽ ഉക്രൈന് സാമ്പത്തിക സൈനിക സഹായം നൽകുന്ന അമേരിക്ക പുട്ടിന് നേരെ നടന്ന ആക്രമണത്തിൽ വൈകി പ്രതികരിച്ചതും ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Related Posts