ഇടുക്കി: പൊലീസ് സ്റ്റേഷനിൽ എത്തിയ ആളെ സിഐ മർദ്ദിച്ചതായി പരാതി. അടിമാലി സ്വദേശി പി ആർ അനിൽകുമാറിനാണ് മർദ്ദനമേറ്റത്. ഇടുക്കി അടിമാലി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ലൈജുമോൻ സി വിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
അനിൽകുമാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അതേ സമയം, അനിൽകുമാർ പോലീസ് സ്റ്റേഷനിൽ അനാവശ്യമായി ബഹളമുണ്ടാക്കിയെന്നാണ് സി ഐ ലൈജുമോന്റെ വിശദീകരണം. ബഹളം വെച്ചത് ചോദ്യം ചെയ്തിരുന്നുവെന്നും മർദിച്ചില്ല എന്നും സിഐ പറഞ്ഞു.
















