Homepage Featured India News

ഓപ്പറേഷൻ സിന്ദൂരിൽ ഭയം, എൽ‌ഒ‌സിയിലേക്ക് കൗണ്ടർ-ഡ്രോൺ വിന്യാസം ശക്തമാക്കി പാകിസ്ഥാൻ; സഹായത്തിന് അമേരിക്കൻ, തുർക്കി സൈനിക ഉപകരണങ്ങളും

ന്യൂഡൽഹി: അടിക്കടിയുള്ള പാകിസ്ഥാൻ സർക്കാരിന്റെ വീരവാദങ്ങൾക്കും പ്രകോപനപരമായ അഭിപ്രായങ്ങളും തുടരുന്നതിനിടയിൽ പാക് അധീന കാശ്മീരിനോട് ചേർന്നുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ. ഇതോടെ പാകിസ്ഥാൻ തിരിച്ചും തങ്ങളുടെ നിയന്ത്രണ രേഖയിൽ ആന്റീ ഡ്രോൺ വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്ന് ഇന്ത്യ സൂചന നൽകിയതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ നീക്കം.

ഓപ്പറേഷൻ സിന്ദൂർ 2.0 സംബന്ധിച്ച് പാകിസ്ഥാൻ സൈന്യത്തിനുള്ളിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ.. റാവലകോട്ട്, കോട്‌ലി, ഭീംബർ സെക്ടറുകൾക്ക് എതിർവശത്ത് പുതിയ കൗണ്ടർ-ആളില്ലാ വ്യോമ സംവിധാനങ്ങൾ (സി-യു‌എ‌എസ്) സ്ഥാപിച്ചതായി ഇന്റലിജൻസ് വിവരങ്ങൾ പുറത്തുവരുന്നത്. ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസ് ഉൾപ്പടെ കൂടുതൽ നിർമ്മിച്ച്

നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ 30-ലധികം ഡ്രോൺ വിരുദ്ധ യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. 12-ാമത് ഇൻഫൻട്രി ഡിവിഷനും കോട്‌ലി-ഭിംബർ അച്ചുതണ്ടിലെ ബ്രിഗേഡുകളെ നിയന്ത്രിക്കുന്ന 23-ാമത് ഇൻഫൻട്രി ഡിവിഷനും ചേർന്നാണ് വിന്യാസങ്ങൾ നടത്തുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വ്യോമാതിർത്തി നിരീക്ഷണവും ഇലക്ട്രോണിക് യുദ്ധ ശേഷികളും ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്രീകൃത ശ്രമത്തിന്റെ സൂചനയാണ് ഈ നീക്കം.

Related Posts