Homepage Featured Kerala Local News

ആദിവാസി ക്ഷേമസമിതി ജില്ലാപ്രസിഡന്റ് കൽപ്പറ്റയിൽ ചെയർപേഴ്‌സൺ; ന​ഗരസഭയിൽ ചുമതലയേറ്റ് പി വിശ്വനാഥൻ

കൽപ്പറ്റ: ആദിവാസി ക്ഷേമസമിതി ജില്ലാപ്രസിഡന്റും സിപിഎം നേതാവുമായ പി വിശ്വനാഥൻ കൽപ്പറ്റയിൽ ചെയർപേഴ്‌സൺ ആയി ചുമതലയേറ്റു. യുഡിഎഫിൽനിന്ന് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്ത ന​ഗരസഭയാണ് കൽപ്പറ്റ. ന​ഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയാണ് എട​ഗുനി വാർഡ് മെമ്പർ പി വിശ്വനാഥൻ ഇത്തവണ ന​ഗരസഭാ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎം കൽപ്പറ്റ ഏരിയാ കമ്മിറ്റി അം​ഗമാണ് പി വിശ്വനാഥൻ.

പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ നഗരസഭാ ചെയർപേഴ്‌സൺ കൂടിയാണ് സിപിഎം ഏരിയാ കമ്മിറ്റി അംഗമായ പി വിശ്വനാഥൻ. കൽപ്പറ്റയിലെ 28–ാം വാർഡായ എടഗുനിയിലെ ജനറൽ സീറ്റിൽ മത്സരിച്ച്‌ നഗരസഭയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ്‌ വിശ്വനാഥൻ ഇത്തവണ വിജയിച്ചത്‌. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 30 ൽ 17 ഡിവിഷനുകൾ നേടി യുഡിഎഫിൽ നിന്ന് എൽഡിഎഫ് നഗരസഭ പിടിച്ചെടുത്തിരുന്നു.

ആദിവാസി ക്ഷേമസമിതി (എകെഎസ്‌) ജില്ലാ പ്രസിഡന്റ്‌ കൂടിയാണ്‌ സഖാവ് വിശ്വനാഥൻ. എടഗുനി കുരുന്തൻ ഉന്നതിയിൽനിന്നും ഡിവൈഎഫ്‌ഐയിലൂടെ വളർന്ന രാഷ്ട്രീയനേതാവാണ് ഇദ്ദേഹം. രണ്ടാം തവണയും കൽപ്പറ്റയിൽ ക‍ൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സിപിഎം പി വിശ്വനാഥനെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരി​ഗണിച്ചത്.

Related Posts