Homepage Featured Kerala News

ആ സത്യത്തിന്റെ ചുരുൾ അഴിയുമോ ?; പ്രചരിക്കുന്നതല്ല സത്യമെന്ന് വീണ ജോർജിന്റെ പോസ്റ്റ്

തിരുവനന്തപുരം: ‘ആ സത്യത്തിന്റെ ചുരുൾ അഴിയുമോ?’ എന്ന് ചോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി വീണ ജോർജ്. പ്രചരിക്കുന്നതല്ല സത്യമെന്നും സത്യം മറച്ചു വെച്ചുവെന്നും മന്ത്രി വീണ ജോർജ് പോസ്റ്റിൽ പറയുന്നു. എന്നാൽ പോസ്റ്റിൽ മറ്റുവിവരങ്ങളൊന്നും മന്ത്രി പുറത്തുവിട്ടിട്ടില്ല.

മൂന്നു വരികൾ മാത്രമുള്ള പോസ്റ്റാണ് കഴിഞ്ഞ ദിവസം വീണ ജോർജിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പ്രസ്ഥാവനകളുമായി ബന്ധപ്പെട്ടതാണോ മന്ത്രിയുടെ പോസ്റ്റെന്ന് ചില മാധ്യമങ്ങൾ സംശയിക്കുന്നു. അന്ന് യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ​ഗാന്ധിയെ കാണാനും മാത്രം എന്ത് ബന്ധമാണ് ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ​ഗോവർധനുമുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു. ഇതാണോ പോസ്റ്റിൽ സൂചിപ്പിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ സംശയം. പോസ്റ്റിനെക്കുറിച്ച് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Posts