Homepage Featured Kerala News

കൊച്ചി കോർപ്പറേഷനിൽ മുസ്ലിം ലീഗിന് ഡെപ്യൂട്ടി മേയർ ഇല്ല; സ്ഥിരീകരിച്ച് ഡിസിസി പ്രസിഡന്റ്

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ മുസ്ലിം ലീഗിന് ഡെപ്യൂട്ടി മേയർ ഇല്ലെന്ന് സ്ഥിരീകരിച്ച് എറണാകുളം ഡിസിസി. കെപിസിസിയിൽ നിന്ന് അത്തരം ഒരു നിർദേശമില്ലെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു. കോർപറേഷനിൽ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കിയതായി ലീഗ് നേരത്തേ അറിയിച്ചിരുന്നു.

കുഞ്ഞാലിക്കുട്ടി കോൺഗ്രസ്‌ നേതാക്കളുമായി നടത്തിയ ചർച്ചയിൽ സമവായമായെന്ന് നേരത്തേ ലീഗ് ജില്ലാ കമ്മിറ്റി വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ടികെ അഷ്റഫ് ഡെപ്യൂട്ടി മേയർ ആകുമെന്നും അത് ഏത് എപ്പോൾ ആയിരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നുമാണ് മുസ്ലിം ലീഗ് അറിയിച്ചത്. ഇതാണ് ഇപ്പോൾ എറണാകുളം ഡിസിസി തള്ളിയിരിക്കുന്നത്. ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണ ഇല്ലെന്ന് കോൺ​ഗ്രസ് വ്യക്തമാക്കി.

Related Posts