കോഴിക്കോട്: താമരശ്ശേരിയിൽ ഗർഭിണിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിന് അടിമയെന്നാണ് സൂചന. പ്രതി കഴിഞ്ഞ ദിവസം 8 മാസം ഗർഭിണിയായ യുവതിയെയായിരുന്നു ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ആക്രമിച്ചത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടപടികൾക്ക് ശേഷം വിട്ടയക്കുകയും ചെയ്തു. ഇതിന് ശേഷം വീട്ടിലെത്തിയ ഷാഹിദ് റഹ്മാൻ യുവതിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുകരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്.
















