Homepage Featured Kerala News

‘ആഘോഷങ്ങളിൽ മതനിരപേക്ഷമായി പങ്കുചേരുന്നത് സമൂഹത്തിന്റെ കടമ’: എംവി ​ഗോവിന്ദൻ

കൊല്ലം: ആഘോഷങ്ങളിൽ മതനിരപേക്ഷമായി പങ്കുചേരുന്നത് സമൂഹത്തിന്റെ കടമയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കൊല്ലത്ത് ജില്ലാ കമ്മിറ്റി ഓഫിസിൽ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ മുതിർന്ന സിപിഐഎം നേതാവ് പികെ ഗുരുദാസൻ, സംസ്ഥാനസെക്രട്ടറി എംവി ​ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിക്കുന്നുവെന്നും കടന്നാക്രമണങ്ങൾ നടക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അത് കേരളത്തിലേക്കും വ്യാപിക്കുകയാണ്. ആഘോഷങ്ങളിൽ മതനിരപേക്ഷമായി പങ്കുചേരുകയെന്നത് സമൂഹത്തിന്റെ കടമയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അത് സിപിഎം നിർവ്വഹിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

Related Posts