തിരുവനന്തപുരം: സ്വർണവിലയിൽ ഒരുവർഷത്തിനിടെ ഉണ്ടായത് വൻ വർധന. ഈ വർഷം ജനുവരിയിൽ പവന് 57,000 രൂപയായിരുന്നു വില. ഒറ്റവർഷംകൊണ്ട് ഇരട്ടിയോളം വർധിച്ച് ഡിസംബർ 23 ന് പവന് 1,01,600 രൂപയായിരിക്കുകയാണ് സ്വർണത്തിന്റെ വില. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയാണിത്.
ഇന്ന് ഗ്രാമിന് 220 രൂപ കൂടിയിട്ടുണ്ട്. പവന് 1760 രൂപയാണ് കൂടിയത്. നിലവിൽ 12700 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ‘സുരക്ഷിത നിക്ഷേപം’ എന്ന പരിവേഷമാണ് സ്വർണത്തിനും വെള്ളിക്കും കരുത്താവുന്നത്. അതേസമയം വിവാഹങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ് ആഭരണമെന്നതിനാൽ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്നതാണ് സ്വർണവില വർധനവ്.
















