ഓക്‌ലാൻഡ്: ന്യൂസീലൻഡിലെ സൗത്ത് ഓക്‌ലാൻഡിൽ നടന്ന സിഖ് മതഘോഷയാത്രയായ നഗർ കീർത്തൻ തടഞ്ഞ് തദ്ദേശീയർ. അതി-വലതുപക്ഷ സംഘത്തിലെ അംഗങ്ങൾ ഘോഷയാത്ര തടയുകയും ന്യുസിലൻഡിലെ ഗോത്ര നൃത്തമായ ഹാക അവതരിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
നീല ടി-ഷർട്ട് ധരിച്ച് എത്തിയ ന്യൂസിലൻഡിലെ തദ്ദേശീയരായ ചെറുപ്പക്കാർ സിക്ക് റാലിക്കടുത്തേക്ക് ആൾക്കൂട്ടമായി എത്തുകയും. ഗ്രേറ്റ് സൗത്ത് റോഡിന്റെ ഇരുവശങ്ങളിലും നിലയുറപ്പിച്ചുകൊണ്ട് ഹാക അവതരിപ്പിക്കുന്നതും ചെയ്തു. ദൈവം ജീസസ് മാത്രമാണെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു സിഖ് റാലിക്കെതിരെ ഇവരുടെ പ്രതിഷേധം.
പെന്തക്കോസ്ത് പാസ്റ്റർ ബ്രയാൻ തമാക്കി നയിക്കുന്ന ഡെസ്റ്റിനി ചർച്ച് അനുയായികളാണ്. സംഘർഷം ഒഴിവാക്കുന്നതിനായി പോലീസ് ഇരു വിഭാഗങ്ങൾക്കുമിടയിൽ നിലയുറപ്പിച്ചിരുന്നു. വലിയ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതേസമയം, ബ്രയാൻ തമാക്കി ഈ വീഡിയോ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച്,“ഇത് നമ്മുടെ നാടാണ്. ഇത് നമ്മുടെ നിലപാടാണ്. സൗത്ത് ഓക്‌ലാൻഡിൽ ഇന്ന് യഥാർത്ഥ ദേശസ്നേഹികൾ നിലകൊണ്ടു. അക്രമമില്ല, കലാപമില്ല. എന്റെ യുവാക്കൾ ഹാക അവതരിപ്പിച്ചു എന്നും കുറിച്ചു. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ച ശേഷമാണ് ഘോഷയാത്ര സംഘടിപ്പിച്ചതെന്ന് നഗർ കീർത്തൻ സംഘാടകർ വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന സംഭവമാണിതെന്ന വിമർശനങ്ങളും ശക്തമായി.
















