Homepage Featured India News

അടവ് പാളി; ലൈവ് പരിപാടിക്കിടെ ബാബാ രാംദേവിനെ എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ

ന്യൂഡൽഹി: ലൈവ് പരിപാടിക്കിടെ ബാബാ രാംദേവിനെ എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ. ലൈവ് ചർച്ചയ്ക്കിടെ മാധ്യമ പ്രവർത്തകന് നേരെ ഗുസ്തി പിടിക്കാനെത്തിയ യോഗാചാര്യൻ ബാബാ രാംദേവിന്റെ വീഡിയോയാണ് വൈറലായത്. സ്വകാര്യ മാധ്യമ സ്ഥാപനം ഭാരത് സംവാദ് എന്ന പേരിൽ നടത്തിയ ലൈവ് ഷോയ്ക്കിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. പരിപാടിക്കിടെ ചടങ്ങിൽ സന്നിഹിതനായിരുന്ന മാധ്യമപ്രവർത്തകനെ രാംദേവ് ഗുസ്തിക്കായി വേദിയിലേക്ക് ക്ഷണിച്ചു.

മധ്യപ്രദേശിലെ ഇന്ദോറിൽനിന്നുള്ള ജയദീപ് കർണിക് എന്ന മാധ്യമപ്രവർത്തകനാണ് രാംദേവിനെ നേരിട്ടത്. ജയദീപ് കർണികിന് ഗുസ്തി പരിചയമുള്ള വിവരം അറിയാതെയാണ് ബാബാ രാംദേവ് ഗുസ്തി പിടിക്കാൻ ശ്രമിച്ചത്. ബാബാ രാംദേവിനെ മറിച്ചിടുന്ന മാധ്യമ പ്രവർത്തകനെയും വിട്ടുനൽകിയതാണ് എന്ന് പ്രതികരിക്കുന്ന ബാബാ രാംദേവിനെയുമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് പ്രവർത്തി വൈറലായതോടെ യോഗാ ഗുരുവിന്റെ പ്രതികരണം.

Related Posts