Homepage Featured India News

ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ പരിഗണിക്കുമ്പോൾ രാഹുൽഗാന്ധി ബിഎംഡബ്ള്യു ബൈക്ക് ഓടിക്കുന്നു : ജോണ്‍ ബ്രിട്ടാസ്

ന്യൂഡൽഹി: തൊഴിലുറപ്പ് ഭേദഗതി ബില്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യുമ്പോള്‍ രാഹുൽഗാന്ധി ബിഎംഡബ്ള്യു ബൈക്ക് ഓടിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. വിദേശ പര്യടനത്തിന് പോയ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിക്കുകയാണ് എം പി. രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം. ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ വരുമ്പോൾ പ്രതിപക്ഷനേതാവ് എവിടെയായിരുന്നു എന്നാണ് ആരോപണം.

ശൈത്യകാല സമ്മേളനത്തിൻ്റെ കലണ്ടർ നേരത്തേ അറിയാവുന്നതല്ലേ. കുടിലതന്ത്രങ്ങൾ ബിജെപി നടപ്പിലാക്കും എന്നറിയാവുന്നതല്ലേ. കോൺഗ്രസ് അംഗങ്ങൾക്കെതിരെ നേരത്തേയും പരാതിവന്നിട്ടുണ്ട്. രാജ്യത്ത് ഫുൾടൈം പ്രതിപക്ഷ നേതാവ് വേണം എന്നാണ് ജോണ്‍ ബ്രിട്ടാസ് എം പിയുടെ വാക്കുകൾ. രാഹുൽഗാന്ധിയുടെ അഭാവത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്കും അതൃപ്‌തിയുണ്ട്. ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരേ? ബിഎംഡബ്ള്യു കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ. പൂട്ടിപോകില്ലല്ലോയെന്നും ബ്രിട്ടാസ് ആക്ഷേപിച്ചു.

Related Posts