Homepage Featured Kerala News

കേരള കോൺ​ഗ്രസ് എൽഡിഎഫിനൊപ്പം തുടരും; യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി നേതൃത്വം

കോട്ടയം: യുഡിഎഫ് പ്രവേശനത്തിനുള്ള സാഹചര്യമില്ലെന്ന് കേരള കോൺ​ഗ്രസ് നേതൃത്വം. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ലെന്ന് സ്റ്റീഫൻ ജോർജും പറഞ്ഞു.

പരാജയമുണ്ടായാൽ മുന്നണി വിടുകയാണെങ്കിൽ തങ്ങൾക്കത് ലോക് സഭാ തെരഞ്ഞെടുപ്പിനുശേഷം ആകാമായിരുന്നല്ലോ എന്ന് സ്റ്റീഫൻ ജോർജ് ചോദിച്ചു. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്. എൽഡിഎഫിൽ എത്തിയ ശേഷമാണ് പാർട്ടിയുടെ ശക്തി യുഡിഎഫിന് ബോധ്യമായത്. പിജെ ജോസഫ് യുഡിഎഫിൽ തെറ്റുധാരണയുണ്ടാക്കുകയായിരുന്നു. പി ജെ ജോസഫ് ഇപ്പോൾ നടത്തുന്നത് അപക്വമായ പ്രസ്താവനകളാണെന്നും സ്റ്റീഫൻ ജോർജ് വിമർശിച്ചു.

Related Posts