കൊച്ചി: തിരഞ്ഞെടുപ്പ് പാരഡി ഗാനത്തിനായി അയ്യപ്പഭക്തിഗാനത്തെ വികലപ്പെടുത്തിയതായി പരാതി. തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രെൻഡായ പോറ്റിയെ കേറ്റിയെ പാട്ടിനെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാട്ടിനെ വികലമാക്കി.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു
ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ വ്യക്തമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരമല സ്വർണക്കൊള്ളയടക്കം ആയുധമാക്കിയാണ് വലത് മുന്നണിയും ബി.ജെ.പിയും തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തിയത്. അയ്യപ്പന്റെ സ്വർണപ്പാളി കവർന്ന പോറ്റിയടക്കമുള്ള പ്രതികൾ വിചാരണ നേരിടുമ്പോഴാണ് സി.പി.എമ്മിനെ പരിഹസിച്ച് പാരഡി ഗാനവും ഹിറ്റായത്. ,സ്വാമിയേ അയ്യപ്പോ എന്ന് തുടങ്ങുന്ന തമിഴ് ഗായകൻ പാടിയ ഗാനം പാരഡിയായി എത്തിയതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പന്മാർ പോലും ശബരിമല തീർത്ഥാടനത്തിന് വാഹനത്തിൽ അർത്ഥം പോലുമറിയാതെ ഈ പാട്ട് ഉപയോഗിക്കുകയാണ്. അയ്യപ്പ വിശ്വാസികളെ വേദനിപ്പിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
















