Homepage Featured Kerala News

പ്ലസ്ടു വിദ്യാര്‍ഥിനി പാലത്തിൽ നിന്നും ചാടി; നാട്ടുകാർ പിന്നാലെ ചാടി രക്ഷിച്ചു

തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ഥിനി പാലത്തിൽ നിന്നും ചാടി. വെള്ളറട മണ്ഡപത്തിന്‍ കടവ് പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ നാട്ടുകാർ പിന്നാലെ ചാടി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരത്തെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

കരക്കെടുക്കുമ്പോള്‍ വിദ്യാര്‍ഥിനി അവശനിലയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആര്യങ്കോടില്‍ നിന്ന് ബസ് കയറിയ കുട്ടി സ്കൂളിനടുത്ത് ഇറങ്ങാതെ മണ്ഡപത്തിന്‍കടവ് ജങ്ഷനില്‍ എത്തിയാണ് നെയ്യാർ റിസർവോയറിന്‍റെ ഭാഗമായ പുഴയിലേക്ക് ചാടിയത്. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ കൊണ്ട് കാര്യമായ അപകടമില്ലാതെ രക്ഷപെടുകയായിരുന്നു. പരീക്ഷാപ്പേടി കൊണ്ടാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

Related Posts