Gulf Homepage Featured News

യുഎഇയിൽ ഞായറാഴ്ച കനത്തമഴ; ന്യൂനമർദ്ദം തുടരുന്നു, മാർ​ഗനിർദേശങ്ങൾ പാലിക്കണമെന്ന് പൊലീസ്

ദുബൈ: യുഎഇയിൽ ഞായറാഴ്ച കനത്തമഴ പെയ്തു. ന്യൂനമർദ്ദം തുടരുന്നതിനാൽ ഇന്നും മഴയും നേരിയ കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബൈ പൊലീസും അബുദാബി പൊലീസും പറഞ്ഞു.

ചില തീരദേശ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം തുടരുന്നതിനാൽ നേരിയതോ മിതമായതോ ആയ കാറ്റ് ചിലപ്പോൾ ശക്തമായേക്കാമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. തെക്ക് കിഴക്ക് ദിശയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10-40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശിയേക്കാം.

Related Posts