Kerala News

തിരുവനന്തപുരത്തെ ഉജ്ജ്വല വിജയം; എൻഡിഎ വിജയത്തിൽ അഭിനന്ദനവുമായി മോദി

ഡൽഹി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയത്തിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചും വോട്ടര്‍മാരോട് നന്ദി പറഞ്ഞുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സന്തോഷം അറിയിച്ചത്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎയ്ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ കുറിച്ചു. കേരളം എല്‍ഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് പൊറുതിമുട്ടിയെന്നും മോദി കുറിച്ചു. നല്ല ഭരണം കാഴ്ചവെക്കുന്നതിനും വികസിത കേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയായാണ് അവര്‍ എന്‍ഡിഎയെ കാണുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്

നന്ദി തിരുവനന്തപുരം!

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണ്. സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് മാത്രമേ പൂര്‍ത്തീകരിക്കാന്‍ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കും, ജനങ്ങള്‍ക്ക് ‘ഈസ് ഓഫ് ലിവിംഗ്’ (ജീവിത സൗകര്യം) വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തിക്കും.

Related Posts