Homepage Featured Kerala News

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി; മിന്നുന്ന വിജയം നേടി യുഡിഎഫ്

തിരുവനന്തപുരം: കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും മുന്നേറ്റം നടത്തി മിന്നുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുഡിഎഫ്. ജില്ലാ പഞ്ചായത്തുകളിലെ വിജയത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. 2010 ലേതിന് സമാനമായി വലിയ മുന്നേറ്റമാണ് യുഡിഎഫിന്റേത്. എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു.

2010 നേടിയ 582 ലേക്ക് എത്തിയില്ലെങ്കിലും 504 ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് വിജയം നേടാനായി. 349 ​ഗ്രാമപഞ്ചായത്തുകളിലായിരുന്നു നിലവിൽ യുഡിഎഫിന് ഭരണമുണ്ടായിരുന്നത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 79 ഇടത്ത് യുഡിഎഫ് വിജയിച്ചു. 87 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും 6 കോർപ്പറേഷനുകളിൽ നാലിലും യുഡിഎഫിനാണ് ജയം. ഏഴ് വീതം ജില്ലാ പഞ്ചായത്തുകളിൽ ഇരു മുന്നണികളും ഭരണം സ്വന്തമാക്കിയിട്ടുണ്ട്.

കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ കോർപ്പറേഷനുകൾ യുഡിഎഫിനൊപ്പം നിന്നപ്പോൾ കോഴിക്കോട് എൽഡിഎഫിനൊപ്പവും തിരുവനന്തപുരം എൻഡിഎക്കൊപ്പവും നിന്നു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഡിസംബർ 21 ന് രാവിലെ പത്തുമണിക്ക് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Related Posts