Homepage Featured Kerala News

Local Body Election Results 2025

എരുമേലിയിൽ യു ഡി എഫിൻ്റെ ശനിദശ തുടരുന്നു. ഭൂരിപക്ഷം നേടിയിട്ടും യു ഡി എഫിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കില്ല. പട്ടികവർഗ്ഗ സംവരണത്തിൽ മത്സരിച്ച രണ്ട് സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. ബി ജെ പി, എൽ ഡി എഫ് സ്ഥാനാർത്ഥികളായി വിജയിച്ച രണ്ട് പേരിലൊരാൾ പ്രസിഡൻ്റാകും.

സീറ്റ് നില

യു ഡി എഫ് – 14
എൽ ഡി എഫ് – 7
ബി ജെ പി-2
സ്വതന്ത്രൻ – 1

തൃപ്പൂണിത്തുറയിൽ ഭരണം പിടിച്ച് എൻഡിഎ. ചരിത്രത്തിൽ ആദ്യമായിട്ടാണ് തൃപ്പൂണിത്തുറ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം.

ടോസിലൂടെ പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം. 18-ാംവാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലിസിക്കുട്ടി മാത്യുവാണ് വിജയിച്ചത്. ജിജിമോള്‍ തോമസായിരുന്നു എതിര്‍ സ്ഥാനാര്‍ഥി ലിസിക്കുട്ടിക്കും ജിജിമോള്‍ക്കും 218 വോട്ടുകള്‍ ലഭിച്ചു.തുല്യ വോട്ടുകള്‍ ലഭിച്ചതോടെ ടോസില്‍ ലിസിക്കുട്ടിയെ വിജയിയായി പ്രഖ്യാപിച്ചു.

പാലാ മുത്തോലി പഞ്ചായത്ത് ബി.ജെ.പിയിൽ നിന്നും മാണി ഗ്രൂപ്പ് തിരിച്ചുപിടിച്ചു. ഇടത് കോട്ടയായ കൈനകരിയിൽ എൽഡിഎഫിന് തിരിച്ചടി. കുട്ടനാട്ടിലെ കൈനകരിയിൽ ചരിത്രത്തിലാദ്യമായി യു ഡി എഫിന് ലീഡ്. ചമ്പക്കുളം പഞ്ചായത്ത് എൽ ഡി എഫിൽ നിന്ന് യു ഡി എഫ് തിരിച്ചു പിടിച്ചു. യു ഡി എഫ് ഭരിച്ചിരുന്ന നെടുമുടി പഞ്ചായത്ത് എൽ ഡി എഫ് തിരിച്ചു പിടിച്ചു. കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് ബി ജെ പി ഭരിക്കും. കോട്ടയം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ബിജെപി നേടി. ആകെ – 16 , ബി ജെ പി – 7, യുഡിഎഫ് – 5, എൽഡിഎഫ് – 4 . 2020ലെ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ശ്രീലേഖക്ക് ജയം. ശാസ്തമം​ഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്.

പന്തളം ന​ഗരസഭയിൽ സിപിഎം നേതാവ് ലസിത നായർ തോറ്റു. രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എംഎൽഎയുടെ തീവ്രത കുറഞ്ഞ പീഡനം എന്നൊരു വിവാദ പരാമർശം നടത്തിയിരുന്നു.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി.

45 വർഷം എൽഡിഎഫ് ഭരിച്ച കൊല്ലം കോർപറേഷനിൽ ബിജെപിയും മുന്നേറുന്നു.നിലവിൽ പതിനൊന്ന് ഡിവിഷനുകളിൽ യു.ഡി.എഫ് മുന്നിലുണ്ട്. അഞ്ച് സീറ്റുകളിൽ മുന്നിലുള്ള എൽഡിഎഫിന് നാല് സീറ്റിൽ മുന്നിലുള്ള ബി.ജെ.പി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്

ലതികാ സുഭാഷിന് തോൽവി. കോട്ടയം നഗരസഭയിൽ 48-ാം വാർഡിൽ LDF സ്ഥാനാർത്ഥിയായി മത്സരിച്ച ലതികാ സുഭാഷിന് തോൽവി. യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്. എൻസിപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് ലതികാ സുഭാഷ് .കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാറിന്റെ ഭാര്യയാണ് സുശീല ഗോപകുമാർ.

മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായിരുന്ന എ വി ഗോപിനാഥിന് വന്‍ തോല്‍വി. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച എ വി ഗോപിനാഥ് 100 വോട്ടുകള്‍ക്ക് തോറ്റു.

എം വി ശ്രേയാംസ്കുമാറിന്റെ വാർഡിൽ ബിജെപി മുന്നേറ്റം. കൽപ്പറ്റ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നത് പുളിയാർമല വാർഡിലാണ്. തിരുനെല്ലി പഞ്ചായത്തിലും ഒന്നാം വാർഡിലും ബിജെപി അക്കൗണ്ട് തുറന്നു.

പാല നഗരസഭയിൽ തലയിൽ ടി.വി. ചുമന്നു നടന്ന സ്ഥാർത്ഥിക്ക് ഉജ്ജ്വല വിജയം.

പാലായിലെ എലിക്കുളത്ത് അഞ്ചാം വാർഡിൽ യു.ഡി.എഫി. ലെ മാത്യൂസ് പെരുമനങ്ങാട് 350 വോട്ടിന് വിജയിച്ചു.

വെള്ളാപ്പള്ളി നടേശന്റെ വാർഡിൽ UDF ജയം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ UDF വിജയിച്ചു. UDF സ്ഥാനാർഥി ഷൈലജയാണ് വിജയിച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് അടൂർ ന​ഗരസഭയിൽ‌ തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി. 

കൊച്ചി കോർപറേഷനിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. 41 സീറ്റുകളിലാണ് ലീഡ്.

പാലായിൽ സ്വതന്ത്രരായി മത്സരിച്ച പുളിക്കണ്ടം കുടുംബത്തിലെ മൂന്നുപേരും വിജയിച്ചു. ബിനു പുളിക്കകണ്ടം മകൾ ദിയ ബിനു,ബിജു പുളിക്കണ്ടം എന്നിവരാണ് വിജയിച്ചത്.13, 14 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്.

20 വർഷമായി കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും 2 തവണ സ്വതന്ത്രനായുമാണു ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു.

കേരള കോൺഗ്രസു (എം) മായുള്ള തർക്കങ്ങൾക്കൊടുവിൽ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. യു ഡി.ഫ് ഇവിടെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.

തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ അട്ടിമറി വിജയം. ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു.

തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 16 സീറ്റിൽ എൻഡിഎയും 16 സീറ്റിൽ എൽഡിഎഫും ഒൻപത് സീറ്റിൽ യുഡിഎഫും മുന്നിലുണ്ട്. ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിലാണ്.

പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഒന്നാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ബിജു സാമുവലാണ് വിജയിച്ചത്. എട്ട് വോട്ടുകൾക്കാണ് വിജയമെന്നാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരം.

Related Posts