തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ 4 കോർപ്പറേഷനുകളിൽ യുഡിഎഫും ഓരോയിടത്ത് എൽഡിഎഫും എൻഡിഎയും ലീഡ് ചെയ്യുന്നു. നിലവിലെ ഫലങ്ങളനുസരിച്ച് 38 മുനിസിപ്പാലിറ്റികളിൽ യുഡിഎഫും 30 ഇടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. 4 മുനിസിപ്പാലിറ്റികളിൽ എൻഡിഎയും മറ്റുള്ളവർ മൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്.
ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് ആണ് മുന്നിൽ. 7 ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫും 5 ൽ എൽഡിഎഫും മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 54 ൽ എൽഡിഎഫും 54 ഇടത്ത് യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. ഗ്രാമ പഞ്ചായത്തുകളിൽ 210 ഇടത്ത് എൽഡിഎഫും 183 ൽ എൽഡിഎഫുമാണ് മുന്നേറുന്നത്. 16 ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
















