Homepage Featured Kerala News

ഓണ്‍ലൈൻ മാധ്യമം നൽകിയത് വ്യാജ വാർത്തകൾ; ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: വ്യാജ വാർത്തകൾ പ്രചരിപ്പിച്ച തൽസമയം മീഡിയ ഓൺലൈൻ മാധ്യമത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പരാതി നൽകി. കഴിഞ്ഞ 51 വർഷമായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്‍റെ പേരും ചിത്രവും ദുരുപയോഗം ചെയ്താണ് സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തന്‍റെ സത്യസന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിന് മുൻപിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും, നടൻ ദിലീപിന്‍റെ ആരാധകരെക്കൊണ്ട് തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് സംശയിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി ഡിജിപിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോടൊപ്പം ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ വെച്ചുകൊണ്ട് ‘തൽസമയം മീഡിയ’ എന്ന ഓൺലൈൻ മാധ്യമം കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്. അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും തനിക്കില്ല, ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് പരാതിയിൽ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

യുഡിഎഫ്. കൺവീനറായ അടൂർ പ്രകാശനെതിരെ താൻ നിയമനടപടിക്കൊരുങ്ങുന്നു” എന്ന മറ്റൊരു വാർത്തയും ഇതേ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

Related Posts