വോട്ടെടുപ്പിനെ തുടർന്ന് കുറിച്ചി ഗ്രാമപഞ്ചായത്തില മെമ്പറും ബിജെപി ജില്ലാ സെക്രട്ടറിയുമായ നിലവിൽ എട്ടാം വാർഡിലെ സ്ഥാനാർഥിയുമായ ബി ആർ മഞ്ജീഷിന്റെ വീട്ടിൽ കയറി ആക്രമണം. ആക്രമണത്തിൽ ആർഎസ്എസ് ജില്ലാ കാര്യകർത്താവായ ജി. ശ്രീകുമാറിന് തലയിൽ പരുക്കേറ്റു. ശ്രീകുമാർ, മഞ്ജീഷ്, മനോജ് എന്നിവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം ആണന്ന് ബിജെപി ആരോപിച്ചു.
കൂടരഞ്ഞിയിൽ സ്ഥാനാർഥിക്ക് അജ്ഞാതരുടെ അക്രമത്തിൽ പരുക്കേറ്റതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാംവാർഡ് യുഡിഎഫ് സ്ഥാനാർഥിയായ ജെയിംസ് വേളശ്ശേരിക്കാണ് ഇന്നലെ രാത്രി അജ്ഞാതരുടെ അക്രമത്തിൽ പരിക്കേറ്റത് .മുഖത്തും കൈയ്ക്കുമാണ് പരുക്കേറ്റത് .
മീറ്റിംഗ് കഴിഞു മാങ്കയത്തെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കാത്തിരുന്ന ഹെൽമെറ്റ് വെച്ച രണ്ടുപേരാണ് ആക്രമിച്ചത് എന്നാണ് ജയിംസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
















