Homepage Featured Kerala News

സംഘടന ഏകപക്ഷീയമായി തീരുമാനമെടുത്തു; ഫെഫ്കയിൽ നിന്ന് രാജി വെച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: ഫെഫ്കയിൽ നിന്ന് ഭാ​ഗ്യലക്ഷ്മി രാജി വെച്ചു. സംഘടനയിൽ ചർച്ച ചെയ്യാതെ വിധി വന്നതോടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് ഭാ​ഗ്യലക്ഷ്മിയുടെ രാജി. അമ്മ സംഘടനയുടെ തലപ്പത്തുള്ള ശ്വേത മേനോന്റെ നിലപാടും സ്ത്രീകൾക്ക് അനുകൂലമല്ലെന്ന് ഭാ​ഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

അതിജീവിതയോട് സംസാരിക്കുക പോലും ചെയ്യാതെയാണ് സംഘടന വിഷയത്തിൽ നിലപാട് പറയുന്നതെന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു. സിനിമാ സംഘടനകളിൽ ഒന്നിലും താൻ ഭാ​ഗമാകില്ലെന്ന് അവർ വ്യക്തമാക്കി. താൻ വിധി വരുമ്പോൾ അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരുന്നെന്നും അവരുടെ വേദന കണ്ടിരുന്നതായും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

ദിലീപിനെതിരെ അന്തിമ വിധി വന്നപോലെയാണ് ഫെഫ്ക നേതൃത്വം പ്രതികരിച്ചതെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു. ദിലീപിനെതിരെയുള്ള കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി വന്ന സാഹചര്യത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരുന്നു. ദിലീപ് അപേക്ഷ നൽകിയാൽ സംഘടനയിൽ തിരികെ എടുക്കുമെന്നായിരുന്നു ഉണ്ണിക‍ൃഷ്ണന്റെ പ്രതികരണം. ഇതിൽ പ്രതിഷേധിച്ചാണ് ഭാ​ഗ്യലക്ഷ്മിയുടെ രാജി.

Related Posts