Homepage Featured Kerala Local News

ജനങ്ങളുടെ ചിന്താഗതി മാറി; അതിലാണ് ഞങ്ങളുടെ പ്രതീക്ഷ: സുരേഷ് ഗോപി

തിരുവനന്തപുരം: ജനങ്ങളുടെ ചിന്താഗതി മാറിയെന്നും അതിലാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. നഗരസഭയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നല്ല ആത്മവിശ്വാസത്തിലാണെന്നും തിരുവനന്തപുരം ഇത്തവണ തിലകമണിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപിയുടെ വികസനോന്മുഖമായ പ്രചാരണത്തില്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ടു. മോദി സര്‍ക്കാര്‍ രാജ്യത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ കണ്ണില്‍ ഭാരതത്തിന് ഇന്ന് ലഭിക്കുന്ന യശസ്സ് ജനങ്ങളുടെ ഹൃദയത്തിലുണ്ട്. ഇത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അതീതമായി ജനങ്ങള്‍ രാഷ്ട്ര കാലാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്ന കാലം വന്നിരിക്കുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ശാസ്തമംഗലത്ത് ബൂത്ത് നമ്പര്‍ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.

Related Posts