തിരുവനന്തപുരം: അടൂർ പ്രകാശിന് മുഖ്യമന്ത്രിയുടെ വിമർശനം. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകിയെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദിലീപിന് നീതി ലഭിച്ചെന്ന യുഡിഎഫ് കൺവീനർ അഡൂർ പ്രകാശിന്റെ അഭിപ്രായം യുഡിഎഫിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന് അങ്ങനെ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂഡാലോചന നടന്നുവെന്നത് ദിലീപിന്റെ തോന്നലാണ്. അതേസമയം അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകിയെന്ന് പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ അംഗീകരിക്കുന്നില്ല. പുതിയ ഏതെങ്കിലും ഒരു ശക്തിയെ ഒന്നിച്ചു കൊണ്ടുവരാൻ അവർ ശ്രമിച്ചു. വർഗീയ തീവ്രവാദ നിലപാടുള്ളവരെ ഒന്നിച്ചു കൂട്ടാൻ ആണ് അവർ തയ്യാറാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
















