തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരിയെ അച്ഛന്‍ ക്രൂരമായി മർദ്ദിച്ചു. മദ്യപിച്ച അച്ഛന്‍റെ ക്രൂരമര്‍ദനം സഹിക്കാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച പഠിക്കുന്ന പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അച്ഛൻ മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. വീട്ടിൽ പൂട്ടിയിട്ടാണ് അച്ഛന്‍റെ ക്രൂരമര്‍ദനം. മര്‍ദനത്തിനു ശേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കി വിടുമെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച പെണ്‍കുട്ടിയുടെ ഫോണിലൂടെയുള്ള വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുണ്ട്. ഒരു ഫോണ്‍ സംഭാഷണത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം പറയുന്നത്.
ക്രൂരമായ മര്‍ദനത്തിൽ പെണ്‍കുട്ടിയുടെ ശരീരത്തിൽ പരിക്കു പറ്റിയിട്ടുണ്ട്. ഇതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യപിച്ചെത്തുന്ന അച്ഛൻ ദിവസവും മര്‍ദിക്കുന്നതായി കുട്ടി പറഞ്ഞു. സ്കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മര്‍ദിക്കുമായിരുന്നെന്നും പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തിൽ പറയുന്നുണ്ട്.
















