Homepage Featured India News

വീണ്ടും സജീവമാകാൻ വിജയ്: ടിവികെയുടെ പൊതുയോഗം ചൊവ്വാഴ്ച പുതുച്ചേരിയിൽ, പരിപാടി കർശന നിബന്ധനകൾ പാലിച്ച്

പുതുച്ചേരി: കുരൂർ ദുരന്തത്തിന് ശേഷം പൊതുയോ​ഗങ്ങളിൽ വീണ്ടും സജീവമാകാൻ നടനും തമിഴക വെട്രി കഴകം(ടിവികെ) നേതാവുമായ വിജയ്. തമിഴക വെട്രി കഴകത്തിന്‍റെ പൊതുയോഗം ചൊവ്വാഴ്ച പുതുച്ചേരിയിൽ വെച്ച് നടക്കും. പുതുച്ചേരിയിലുള്ള പഴയ തുറമുഖത്തിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് യോ​ഗത്തിന് അനുമതി നേടിയിരിക്കുന്നത്.

വിജയിയുടെ പരിപാടിക്കിടയിലുണ്ടായ കരൂർ ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ വിജയ് പരിപാടി നടത്തുന്നതിന് പുതിയ നിബന്ധനകൾ പാലിക്കും. 5,000 പേർക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ‌ അനുമതി. വിജയ് എത്തുന്ന സമയം കൃത‍്യമായി ജനങ്ങളെ അറിയിക്കണമെന്നും ഗർഭിണികളും കുട്ടികളും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കരുതെന്നും നിബന്ധനയുണ്ട്.

പ്രവർത്തകരെ 500 വീതമുള്ള ബ്ലോക്കുകളായി ഇരുത്തണമെന്നും അടിസ്ഥാന സൗകര‍്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമൊരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Related Posts