ശബരിമല: പെരിയാർ ടൈഗർ റിസർവിൽ കടുവകളുടെ ആൾ ഇന്ത്യ ടൈഗർ സെൻസസ് ആരംഭിച്ചു. ഇന്ത്യയിലെ എല്ലാ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലും ഒരേ സമയത്താണ് കണക്കെടുപ്പ് നടക്കുന്നത്. പല മേഖലകളായി തിരിച്ച് ഓരൊ മേഖലയിലും ആറ് പേരെ വച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മൊബൈൽ ആപ്ലി ക്കേഷൻ വഴിയാണ് കണക്കെടുപ്പ്. ഡിസംബർ എട്ടിന് അവസാനിക്കും. കടുവകളുടെ കണ ക്കെടുക്കുന്ന കൂട്ടത്തിൽ ആന, കാട്ട് പട്ടി, കുറുക്കൻ, പുലി എന്നിവയുടെ കൂടി കണക്ക് ശേഖരിക്കുന്നു.
ഇതിന് ശേഷം ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് കൈമാറും. കഴിഞ്ഞ കണക്കെടുപ്പിൽ പെരിയാർ ടൈഗർ റിസർവിൽ 32 കടുവകളാണ് ഉള്ളത്. പി റ്റി ആറിൽ പലയിടത്തായി അഞ്ച് വർഷത്തിനിടയിൽ ആറ് കടുവകൾ ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പമ്പ റേഞ്ചിൽ സന്നിധാനം, പച്ചക്കാനം, മുക്കുഴി സ്റ്റേഷനുകളിലും അഴുത റേഞ്ചിൽ ഉപ്പുപാറ, ചുഴി, ഉണ്ടമേട്, സത്രം, മൂഴിക്കൽ എന്നീ സ്റ്റേഷനുകളുമാണ് ഉള്ളത്.
















