പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി. സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന 23 കാരിയാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്. പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച് അതി ക്രൂരമായി ബലാത്സംഗം ചെയ്തു എന്നതാണ് പരാതി. രാഹുൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായും പറയുന്നു. നിന്നെ ഗർഭിണിയാക്കണം എന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കെപിസിസി നേതൃത്വത്തിന് പരാതി ലഭിച്ചത്. വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു. കോൺഗ്രസ് വേദികളിൽ നിന്ന് രാഹുലിനെ വിലക്കണമെന്നും യുവതി ആവശ്യപ്പെട്ടു. ബെംഗളൂരു സ്വദേശിനിയാണ് പരാതി നൽകിയത്. കെപിസിസി നേതൃത്വം പരാതി പൊലീസിന് കൈമാറി. ഇത് സംബന്ധിച്ച് കെപിസിസി പരാതിക്കാരിക്ക് മറുപടി അയച്ചു.
















