ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല. അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ലെന്നും എന്നിട്ടും താൻ ആൾക്കൂട്ട വിചാരണ നേരിട്ടു എന്നും രാജ്മോഹൻ ഉണ്ണിത്താൻ. സിപിഎമ്മുകാരാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്.സകല വിചാരണയും താൻ നേരിട്ടു.താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തനിക്കറിയാം. എല്ലാം സധൈര്യം നേരിട്ടു. അന്നും ഇന്നും കുടുംബം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്നെപ്പോലുള്ളവരെ പാർലമെൻറ് അംഗങ്ങളാക്കിയ സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന ഒരു അവസരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ഒരു നേതാവും ശ്രമിക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണം. അതിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം താൻ മാധ്യമങ്ങളെ കാണുന്നുണ്ട്. സൈബർ ആക്രമണത്തെ കുറിച്ച് താൻ ബോധവാനാണ്. സൈബർ ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരില്ല എന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
















