തിരുവനന്തപുരം: കഴക്കൂട്ടം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മത്സരയോട്ടത്തിനിടെ നിയന്ത്രണംവിട്ട കാർ അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന ഒരു യുവതി ഉൾപ്പടെ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. കഴക്കൂട്ടം ദേശിയപാതയിൽ അപകടം ഉണ്ടായത്.
എലവേറ്റഡ് ഹൈവേയിലെ ടെക്നോ പാർക്കിന് സമീപമുള്ള തൂണിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. കാറിന്റെ മുൻവശം അപകടത്തിൽ പൂർണമായും തകർന്നിരുന്നു. കാർ ഓടിച്ചിരുന്ന ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.