Kerala News

കേരള രാഷ്ട്രീയത്തിൽ ആറ്റംബോംബ് പൊട്ടിക്കാൻ ട്രംപുമായും കൂടിക്കാഴ്ച; വിമർശനങ്ങൾക്ക് മറുപടിയുമായി റിനി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങളിൽ തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി നടി റിനി ആൻ ജോർജ്. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് തന്റെ തുറന്ന് പറച്ചിലിന് പരിഹാസ രൂപേണയാണ് റിനിയുടെ മറുപടി. ഗൂഢാലോചന സിദ്ധാന്തമെന്ന തലക്കെട്ടിൽ നടന്ന സംഭവവികാസങ്ങൾ തിരക്കഥ പോലെയാണ് റിനി ഇൻസ്റ്റഗ്രാമിൽ വിമർശകരെ കളിയാക്കുന്ന രീതിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ആദ്യം സിപിഎമ്മുമായും പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യൂത്ത് കോൺഗ്രസ് നേതാവും സൈബർ സെൽ കോർഡിനേറ്ററുമായ താര ടോജോ അലെക്സ് എന്നിവരുമായും ഗൂഢാലോചന നടത്തിയ ശേഷമായിരുന്നു തന്റെ വെളിപ്പെടുത്തലെന്നാണ് തമാശ രൂപേണ റിനി പറഞ്ഞുവെക്കുന്നത്. 

ഇനി അടുത്ത ദിവസത്തെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് കൈയോടെ തന്നെ എഴുതാം… ഷൂട്ട് ചെയ്യുന്നവർക്കു എളുപ്പം ആകുമല്ലോയെന്ന് ചോദിച്ചാണ് റിനി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. “കേരള രാഷ്ട്രീയത്തിൽ ആറ്റംബോംബ് പൊട്ടിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് റിനി ആൻ ജോർജുമായി ഗൂഢാലോചന നടത്തുന്നു… ഇതിന്റെ ക്യാമറയും സംവിധാനവും ആർക്ക് വേണമെങ്കിലും ഏറ്റെടുക്കാം… സ്വാഗതം” റിനി കൂട്ടിച്ചേർത്തു. 

റിനിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

ഗൂഢാലോചന സിദ്ധാന്തം

Scene 1 –

Start, Camera, Action

കോടികൾ വാങ്ങി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ റിനി ആൻ ജോർജ് സി പി എമുമായി ഗൂഢാലോചന നടത്തുന്നു…

Cut

Scene 2 –

Start ,Camera ,Action

റിനി ആൻ ജോർജ് പ്രതിപക്ഷ നേതാവ് വി .ഡി സതീശനുമായി ഗൂഢാലോചന നടത്തുന്നു…

Cut

Scene 3 –

Start ,Camera , Action

തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും കാണുകയോ, ഫോണിലോ , സമൂഹമാധ്യമം വഴിയോ ബന്ധപ്പെടുകയോ ചെയ്യാത്ത താര ടോജോ അലെക്സും മറ്റു ചിലരുമായി ചേർന്ന് റിനി ആൻ ജോർജ് ഗൂഢാലോചന നടത്തുന്നു…

Cut

Packup

ഇനി അടുത്ത ദിവസത്തെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് കൈയോടെ തന്നെ എഴുതാം… ഷൂട്ട് ചെയ്യുന്നവർക്കു എളുപ്പം ആകുമലോ…

കേരള രാഷ്ട്രീയത്തിൽ ആറ്റംബോംബ് പൊട്ടിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് റിനി ആൻ ജോർജുമായി ഗൂഢാലോചന നടത്തുന്നു… ഇതിന്റെ ക്യാമറയും സംവിധാനവും ആർക്ക് വേണമെങ്കിലും ഏറ്റെടുക്കാം… സ്വാഗതം 🙏🤭😂

Related Posts