തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റി അംഗം സി കൃഷ്ണകുമാറിനെതിരെയും പീഡന പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് സ്ത്രീ പരാതി നൽകി. ഇ മെയിൽ വഴി ലഭിച്ച പരാതി സംസ്ഥാന അധ്യക്ഷന്റെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ പരാതി മുമ്പ് ആര്‍എസ്എസ് നേതാവിന് ഇര നല്‍കിയിരുന്നുവെന്നും എന്നാല്‍ അതില്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ പരാതിയാണ് വീണ്ടും ബിജെപി അധ്യക്ഷന് മുന്നിലെത്തുന്നത്. കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു.
എന്നാൽ ഇത് കുടംബ പ്രശ്നമാണെന്നാണ് ബിജെപി വിശദീകരണം. പരാതി നൽകിയത് ഭാര്യ സഹോദരിയാണെന്ന് സി കൃഷ്ണകുമാർ തന്നെയാണ് സ്ഥിരീകരിച്ചത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് നേരത്തെയും ഇത്തരത്തിയ പരാതി നൽകിയിരുന്നുവെന്നും എന്നാൽ പൊലീസ് അന്വേഷണത്തിന് ശേഷം കോടതി തള്ളി കളഞ്ഞ കേസാണിതെന്നും ഏഷ്യനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ സി കൃഷ്ണകുമാർ പറഞ്ഞു.