ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിയമസഭയിൽ ആർ.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ചെയ്ത പ്രവർത്തിയിൽ അദ്ദേഹം ക്ഷമാപണം നടത്തി. ഇപ്പോൾ അത് അടഞ്ഞ അധ്യായമാണെന്നും ഖാർഗെ പറഞ്ഞു.
“ഗണഗീതം ആലപിച്ച പ്രവർത്തിയിൽ അദ്ദേഹം ക്ഷമാപണം നടത്തി, പിന്നെ നിങ്ങൾ മാധ്യമങ്ങൾ എന്തിനാണ് അതിൽ കടിച്ച് തൂങ്ങുന്നതെന്നും അദ്ദേഹം വിമർശിച്ചു. അടച്ചുപൂട്ടിയ കേസ്’ വീണ്ടും തുറക്കില്ല.” മല്ലികാർജുൻ ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭാവിയിൽ ഇത്തരമൊരു പ്രവൃത്തി ആവർത്തിക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ മുന്നറിയിപ്പ് നൽകി.
അദ്ദേഹം അങ്ങനെ നിയമസഭയിൽ പെരുമാറരുതായിരുന്നു, ഇപ്പോൾ അദ്ദേഹം ക്ഷമാപണം നടത്തിയെന്നും രാജ്യസഭയിലും മല്ലികാർജുൻ ഖാർഗെ മറുപടി നൽകിയത്. 11 പേരുടെ മരണത്തിന് ഇടയാക്കിയ ബംഗലൂരു സ്റ്റേഡിയം ദുരന്തത്തിനെ കുറിച്ചുള്ള ചർച്ചയ്ക്കിടെ ഡി.കെ ശിവകുമാർ, നിയമസഭയ്ക്കുള്ളിൽ നമസ്തേ സദാ വത്സലേ മാതൃഭൂമേ എന്ന ആർഎസ്‌എസ് ഗണഗീതം ആലപിക്കുകയായിരുന്നു. തുടർന്ന് പാർട്ടിയിൽ നിന്ന് വിവാദം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു. ഡി.കെ ശിവകുമാർ ഗണഗീതം ആലപിച്ചതിനെ പുകഴത്തി ബി.ജെ.പിയും രംഗത്തെത്തിയതോടെയാണ് കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായത്.
















