തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്തതിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയതായി വിവരം. ലൈംഗിക ചൂഷണ ആരോപണങ്ങള്‍ പരാതി ലഭിച്ചിരുന്നില്ലെങ്കിലും ഓൺലാനായി നിരവധി പെൺകുട്ടികളെ പിന്തുടർന്നതായി പരാതി ലഭിച്ചിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള തീരുമാനം. പരാതി നൽകിയ പെൺകുട്ടികളുടെ മൊഴിയെടുക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.
ലൈംഗിക ചൂഷണ ആരോപണങ്ങളെ തുടർന്ന് പുറത്ത് വന്ന രാഹുലിന്റെ സംഭാഷണങ്ങളില്‍ ഗർഭചദ്രം നടത്താൻ നിർബന്ധിക്കുകയും വധഭീഷണി അടക്കം മുഴക്കിയത് ഗൗരവമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തല്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാനുള്ള തീരുമാനം എന്നാണ് പുറത്ത് വരുന്ന വിവരം.
നിരവധി ആരോപണങ്ങൾ രാഹുലിനെതിരെ ഉയർന്നപ്പോഴും പരാതി ലഭിക്കാത്തതിനാൽ കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു എന്നാരോപിച്ച് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണെന്ന ആവശ്യവുമായി ഹൈക്കോടതി അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ പറയുന്ന യുവതി ആരെന്നോ എപ്പോള്‍, എവിടെവെച്ച് നടന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ പറയുന്നില്ലെന്നും പൊലീസ് അറിയിച്ചു. പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും രാഹുലിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഏത് പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി കേസെടുക്കാന്‍ നിര്‍ദേശിച്ചതെന്ന് വ്യക്തമല്ല.
















