Kerala Lead News News

സിപിഎം അധികം അഹങ്കരിക്കണ്ട, ചിലത് വരാനുണ്ട്; കേരളം ഞെട്ടുന്ന വാർത്ത ഉടൻ: വി ഡി സതീശൻ

കോഴിക്കോട്: കേരളത്തെ ഞെട്ടിക്കാൻ പോകുന്ന വാർത്ത തന്റെ കൈയിലുണ്ടെന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ . സിപിഎം അധികം അഹങ്കരിക്കണ്ട, ചിലത് വരാനുണ്ട് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. എന്നാൽ അത് എന്താണെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. ബി ജെ പിക്കെതിരെയും പ്രതിപക്ഷനേതാവ് വിമർശനം ഉന്നയിച്ചു.വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ.കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താന്‍ ആവശ്യം വരുമെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

രാഹുലിനെതിരെ കോണ്‍ഗ്രസ് സംഘടനാപരമായ നടപടി സ്വീകരിച്ചു. ലൈംഗിക ആരോപണക്കേസില്‍ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്ക്. റേപ്പ് കേസ് പ്രതി അവിടെ ഇരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ അങ്ങോട്ട് ലൈംഗികാരോപണക്കേസില്‍ പ്രതികളുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം സിപിഎം ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുവാന്‍ ശ്രമിക്കുന്നുവെന്നും ആഗോള അയ്യപ്പ സംഗമ വിഷയത്തിൽ വി.ഡി സതീശന്‍ ആരോപണം ഉന്നയിച്ചു. എന്നുമുതലാണ് സിപിഎമ്മിന് ശബരിമല പ്രേമം ഉണ്ടായതെന്നു അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് ചോദിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഭൂരിപക്ഷ പ്രീണനമാണ് സിപിഎം നടത്തുന്നതെന്നും ഭൂരിപക്ഷ വര്‍ഗീയതയാണ് സിപിഎമ്മിന്റെ ആയുധമെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

Related Posts