കോട്ടയം: പുതുപ്പള്ളി സാധുവിനെ മരണമുഖത്ത് നിന്ന് തിരിച്ചെത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി ചികിത്സ സംരഭമായ വനതാര. കേരളത്തിലെ തിടമ്പാനകളിൽ പ്രധാനിയാണ് 55 വയസ്സുള്ള പുതുപ്പള്ളി സാധു. ആന ഒരു മാസമായി പിണ്ഡം പുറം തള്ളാതിരുന്നതിനെ തുടർന്നാണ് പുതുപ്പള്ളി സാധുവിന്റെ ഉടമസ്ഥൻ പോത്തൻ വർഗീസ് വനതാരയെ അറിയിച്ചത്. സംഘടയുടെ റാപ്പിഡ് റസ്പ്പോൺസ് ടീമിലെ ഡോക്ടർമാരുടെ പരിശോധനയിൽ വൻകുടലിൽ എരണ്ടുകെട്ടിനൊപ്പം പക്ഷാതത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു.
ആനയ്ക്ക് നിർജ്ജലീകരണവും ബലഹീനതയും ഒപ്പം പെരിസ്റ്റാൽറ്റിക് ചലനവും കുറവായിരുന്നു. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവന് ഗുരുതരമായ ഭീഷണിയുണ്ടാകുന്ന അവസ്ഥയാണ് ഇത്. ഒമ്പത് ദിവസത്തെ ഇടതടവില്ലാതെ നീണ്ടുനിൽക്കുന്ന ചികിത്സയ്ക്ക് ശേഷം ആന ആശ്വാസത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. പിന്നാലെ സാധു വിശപ്പ് വീണ്ടെടുക്കുകയും ചെയ്തു. വനംവകുപ്പ് മുഖേനയാണ് റിലയൻസ് ഇഡസ്ട്രീസിലെ ആനന്ദ് അമ്പാനി സ്ഥാപകനയായ വനതാരയുമായി ബന്ധപ്പെട്ടത്.
കേരളത്തിൽ, ആനകൾക്കിടയിലെ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് എരണ്ടുകെട്ട്, ഓരോ വർഷവും നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിദഗ്ദരായ മൃഗഡോക്ടർമാർ കേരളത്തിൽ ഉണ്ടെങ്കിലും നൂതനമായ രോഗനിർണയ, ചികിത്സാ ഉപകരണങ്ങളുടെ അഭാവം കൃത്യമായ ചികിത്സ നൽകുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു.
കേരളത്തിലെ ആനകൾ നമ്മുടെ സംസ്കാരത്തിന്റെ ഹൃദയമാണ്, അവയുടെ പരിപാലനം നാം എല്ലാവരും പങ്കിടുന്ന ഉത്തരവാദിത്വമാണ്. സാധുവിന്റെ രോഗമുക്തി കേരളാ വനം വകുപ്പിന്റെ സമയോചിത ഇടപെടലിന്റെയും സഹകരണത്തിന്റെയും മൂല്യം തെളിയിച്ചു. വൻതാരയിൽ നിന്നുള്ള സംഘം ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ മൃഗഡോക്ടർമാരും പ്രാദേശിക വെറ്ററിനറി വിദഗ്ധരും ഉടമകളും ചേർന്ന് പ്രവർത്തിക്കുമ്പോൾ, ജീവനുകൾ രക്ഷിക്കാൻ കഴിയും. മുന്നോട്ട് നോക്കുമ്പോൾ, സംസ്ഥാനത്തെ ആനകളുടെ തുടർച്ചയായ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിന് അത്തരം സഹകരണവും അറിവ് പങ്കിടലും അത്യന്താപേക്ഷിതമായിരിക്കും.” – കേരള ആന ഉടമകളുടെ ഫെഡറേഷന്റെ ജനറൽ സെക്രട്ടറി രവീന്ദ്രനാഥ്